ഒന്നരവയസുകാരിയായ അനുജത്തിയെ രക്ഷിക്കാൻ ശ്രമം; മരം ദേഹത്ത് വീണ് രണ്ടാം ക്ലാസുകാരി മരിച്ചു
തിരുവനന്തപുരം: മരം വീണ് കുട്ടി മരിച്ചു. തിരുവനന്തപുരം നാവായിക്കുളത്താണ് ദാരുണ സംഭവം. നാവായിക്കുളം സ്വദേശികളായ സഹദിൻ്റെയും നാദിയയുടെയും മകളായ റിസ്വാനയാണ് മരിച്ചത്.
രണ്ടാം ക്ലാസിൽ പഠിക്കുന്ന റിസ്വാന ഒന്നരവയസുകാരിയായ തൻ്റെ അനുജത്തിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരം ദേഹത്തു പതിക്കുകയായിരുന്നു. ഒന്നരവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു.