ദുബയ്: മലയാളിയുടെ ഉടമസ്ഥതയില്‍ ലോക വ്യാപകമായി പ്രവര്‍ത്തിക്കുന്ന ചിക്കിങ് ദുബയ് ശൈഖ് സായിദ് റോഡിലുള്ള ആസ്പിന്‍ ബില്‍ഡിങില്‍ ആരംഭിച്ചു. യുഎഇയിലെ 21 മത്തെ വിതരണ കേന്ദ്രമാണിതെന്ന് സ്ഥാപകനും തൃശ്ശൂര്‍ സ്വദേശിയുമായ എ കെ മന്‍സൂര്‍ പറഞ്ഞു.
2000 ദുബയില്‍ തുടങ്ങിയ ഈ ഫാസ്റ്റ് ഫുഡ് ശൃംഖലക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളിലും വന്‍ സ്വീകാര്യതയാണ് ഈ ഹലാല്‍ ചിക്കന് ലഭിക്കുന്നത്. ഉല്‍ഘാടന ചടങ്ങില്‍ മുഹമ്മദ് ഇസ്സ അല്‍ സംത്, നവീത് അഹമ്മദ്, നിയാസ് ഉസ്മാന്‍, മഖബൂല്‍ മോദി, ശ്രീകാന്ത് എല്‍ പിള്ള തുടങ്ങിയവരും സംബന്ധിച്ചു.