പാകിസ്താനില്‍ നിന്നും ചൈനയില്‍ നിന്നും രാജ്യം നേരിടുന്നത് കനത്ത വെല്ലുവിളിയെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്

Update: 2021-03-04 08:22 GMT

ന്യൂഡല്‍ഹി: ലോകത്തെ ഏതൊരു സൈനികശക്തികളേക്കാള്‍ കനത്ത വെല്ലുവിളികളാണ് ഇന്ത്യന്‍ സൈന്യത്തിന് നേരിടേണ്ടിവരുന്നതെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്. ഇന്ത്യന്‍ പ്രതിരോധ മേഖല ശക്തമായ പരിണാമത്തിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും രാജ്യം അതിന് തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനയും പാകിസ്താനുമാണ് ഇന്ത്യന്‍ സൈന്യത്തിനു മുന്നില്‍ വെല്ലുവളിയുയര്‍ത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

സെക്കന്റരാബാദിലെ കോളജ് ഓഫ് ഡിഫന്‍സ് മാനേജ്‌മെന്റ് സംഘടിപ്പിച്ച ഇന്ത്യന്‍ സായുധസേനയുടെ രൂപപരിണാമങ്ങളെക്കുറിച്ചുള്ള വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ സുരക്ഷ, പ്രതിരോധ തന്ത്രങ്ങള്‍, ഘടനാപരമായ പരിഷ്‌കാരങ്ങള്‍, പുതിയ പ്രവര്‍ത്തന പദ്ധതികള്‍ എന്നിവയിലൂന്നിയ ചില സുപ്രധാന നീക്കങ്ങള്‍ നാം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

20നൂറ്റാണ്ടിനു ശേഷം സാങ്കേതിക മുന്നേറ്റത്തിന്റെ ഭാഗമായി പ്രതിരോധ മേഖല വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇത്തരം തന്ത്രങ്ങള്‍ സായത്തമാക്കാന്‍ ഇന്ത്യയും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: