രാജീവ് ഗാന്ധി ബയോടെക്‌നോളജി രണ്ടാം കാമ്പസിന് ഗോല്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെതിരേ മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: രാജീവ് ഗാന്ധി ബയോടെക്‌നോളജി രണ്ടാം കാമ്പസിന് ഗോല്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു. ലോകപ്രശസ്തമായ ഗവേഷണ കേന്ദ്രത്തെ കക്ഷിരാഷ്ട്രീയപോരിനുള്ള വേദിയാക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ച്ു.
പുതുതായി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന കാമ്പസിന് ശ്രീ ഗുരുജി മാധവ് സദാശിവ് ഗോല്‍വാക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്റ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്ന് പേര് നല്‍കുമെന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്്.
രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റര്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച ഗവേഷണ കേന്ദ്രമാണെന്നും സ്ഥാപനത്തെ അന്തര്‍ദേശീയ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമാക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാരിന് കൈമാറിയതെന്നും ഇന്ത്യയിലെ ഏതെങ്കിലും മികച്ച ശാസ്ത്രജ്ഞന്റെ പേര് ഗവേഷണ കേന്ദ്രത്തിന് നല്‍കണമെന്നും കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതുവഴി സ്ഥാപനത്തിന്റെ അന്തര്‍ദേശീയ പ്രാധാന്യം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.