മുഖ്യമന്തിയുടെ മാധ്യമ സംവാദമായ 'മുഖാമുഖ'ത്തിന് എറണാകുളത്ത് തുടക്കം

Update: 2025-12-05 05:45 GMT

കൊച്ചി: മുഖ്യമന്തിയുടെ മാധ്യമ സംവാദമായ മുഖാമുഖത്തിന് എറണാകുളത്ത് തുടക്കം. പ്രസ്‌ക്ലബില്‍ നേരിട്ടെത്തിയാണ് മാധ്യമങ്ങളെ കാണുന്നത്. ഭരണനേട്ടം എണ്ണിപറഞ്ഞാണ് തുടക്കം. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മെട്രോ സംവിധാനം സംസ്ഥാനത്തിന് അഭിമാനമാണെന്നും സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ മുഖാമുഖം സംവാദം. പ്രധാനമായും രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം, ശബരിമല സ്വര്‍ണക്കൊള്ള, പിഎം ശ്രീ പദ്ധതി, ഇഡി സമന്‍സ്, എസ്‌ഐആര്‍, മുന്നണിയിലെ അഭിപ്രായ ഭിന്നത, വയനാട് പുനരധിവാസം, മസാലബോണ്ട് കേസ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ യോഗ്യത, വികസന പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങള്‍ സംവാദത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തല്‍.

Tags: