മാഹി ബൈപാസ്: സിഗ്‌നല്‍ ജങ്ഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വി നാരായണസാമി

Update: 2020-11-21 15:47 GMT

മാഹി: തലശ്ശേരി-മാഹി ദേശീയപാത ബൈപാസില്‍ മാഹിയിലെ ഈസ്റ്റ് പള്ളൂരില്‍ അനുവദിച്ചിരുന്ന സിഗ്‌നല്‍ സംവിധാനത്തോടു കൂടിയുള്ള ജങ്ഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ദേശീയപാത അതോറിറ്റി അധികൃതരോട് ആവശ്യപ്പെടുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി അറിയിച്ചു. മാഹി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആവശ്യ പ്രകാരം മാഹിയിലെത്തിയ മുഖ്യമന്ത്രി ഈസ്റ്റ് പള്ളൂരിലെ ഹൈവേ കടന്നു പോവുന്ന സ്ഥലത്ത് നേരിട്ടെത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

    17 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള പാതയില്‍ മാഹിയിലെയും സമീപ പ്രദേശങ്ങളിലെയും വാഹനങ്ങള്‍ക്കു ദേശീയപാതയില്‍ പ്രവേശിക്കാനുള്ള ഏക വഴിയായാണ് സ്പിന്നിങ് മില്ലിനു സമീപത്ത് സിഗ്‌നല്‍ സംവിധാനത്തോടു കുടിയുള്ള ജങ്ഷന്‍ എന്ന് മുഖ്യമന്ത്രിയോട് പ്രദേശവാസികള്‍ അറിയിച്ചു.

    സാമൂഹിക ക്ഷേമ മന്ത്രി എം കന്തസാമി, വി വൈദ്യലിംഗം എംപി, മുന്‍ മന്ത്രിമാരായ എ വി സുബ്രഹ്‌മണ്യം, ഇ വല്‍സരാജ്, മാഹി ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. എം ഡി തോമസ്, സത്യന്‍ കേളോത്ത്, കെ മോഹനന്‍, കെ വി ഹരീന്ദ്രന്‍, കെ സുരേഷ്, പി പി വിനോദന്‍, കെ ഹരീന്ദ്രന്‍, പി പി ആശാലത, പി ശ്യാംജിത്ത് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Chief minister V Narayana swami about Mahe bypass

Tags:    

Similar News