മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു; പുതിയ മന്ത്രിസഭ നിലവില്‍ വരുംവരെ തല്‍സ്ഥാനത്ത് തുടരും

Update: 2021-05-03 17:03 GMT

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തല്‍സ്ഥാനം രാജിവച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് രാജി സമര്‍പ്പിച്ചത്.

ഗവര്‍ണര്‍ രാജി സ്വീകരിച്ചു. പുതിയ മന്ത്രിസഭ നിലവില്‍ വരും തല്‍സ്ഥാനത്ത് തുടരാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

2016 മെയ് മാസമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ വന്നത്.

ഏപ്രില്‍ 6ന് നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടത് മുന്നണി 99 സീറ്റുകള്‍ നേടിയിരുന്നു. ഭരിക്കാന്‍ 71 സീറ്റുകളാണ് ആവശ്യം. 

പുതിയ മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള യോഗം ചൊവ്വാഴ്ച എകെജി സെന്ററില്‍ ആരംഭിക്കും. യോഗത്തില്‍ വച്ചായിരിക്കും സിപിഎമ്മിനും ഘടകക്ഷികള്‍ക്കുമുളള മന്ത്രിസ്ഥാനങ്ങളെ സംബന്ധിച്ച തീരുമാനമുണ്ടാവുക.

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഓണ്‍ലൈനായി ചേരും.

സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൊതുമരാമത്ത് വിഭാഗം ചെയ്യുന്നുണ്ട്.

Similar News