മുഖ്യമന്ത്രി ഹിമാന്തയുടെ വാദം തെറ്റ്; അസമിലെ മുസ് ലിം പ്രത്യല്‍പ്പാദന നിരക്ക് താഴുന്നു
ന്യൂഡല്‍ഹി: കൂടുതല്‍ കുട്ടികളെ ഉല്‍പ്പാദിപ്പിക്കുന്ന മു സ് ലിംകള്‍ കുടുംബാസൂത്രണത്തിന് വിധേയമാകണമെന്ന് നിര്‍ദേശിച്ച മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയുടേത് തെറ്റായ വാദങ്ങളെന്ന് കണക്കുകള്‍. മുസ് ലിംകളുടെ പ്രത്യുല്‍പ്പാദന നിരക്ക് 14 വര്‍ഷമായി കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നാണ് ഇതോടകം പുറത്തുവന്ന കണക്കുകള്‍ പറയുന്നത്.
2020 ഡിസംബറില്‍ പുറത്തുവിട്ട അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ അനുസരിച്ച് മുസ് ലിം പ്രത്യുല്‍പ്പാദന നിരക്ക് 2.4 ആയിരുന്നു. 2005-06ലെ ഇതേ കണക്ക് 3.64 ആയിരുന്നു.
ഹിന്ദുക്കളുടെ ഇതേ കാലയളവിലെ പ്രത്യുല്‍പ്പാദന നിരക്ക് 0.4 പോയിന്റാണ് കുറഞ്ഞതെങ്കില്‍ മുസ് ലിംകളുടേ നിരക്കില്‍ 1.3 പോയിന്റിന്റെ കുറവുണ്ടായി.
അസമിലെ ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്ക് 1.95 ആയിരുന്നത് 2019-20ല്‍ 1.6 ആയി.
സാംസ്‌കാരികവും ഭൂമിശാസ്ത്രപരമെന്നതിനേക്കാള്‍ കുടുംബങ്ങളുടെ സാമ്പത്തികാവസ്ഥയും പ്രത്യുല്‍പ്പാദന നിരക്കിനെ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍പറയുന്നു.
ബീഹാറില്‍ ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്ക് 2.9 ആണ്. അസമിലും മറ്റ് സംസ്ഥാനങ്ങളിലുമുളള മു്‌സ ലിംകളുടെ നിരക്കിനേക്കാള്‍ കൂടുതലാണ് ഇത്.
ജമ്മു കശ്മീരില്‍ പ്രത്യുല്‍പ്പാദന നിരക്ക് കുറവാണെന്നാണ് സര്‍വേകള്‍ പറയുന്നത്. ഇന്ത്യയിലെ എട്ട് വലിയ സംസ്ഥാനങ്ങളേക്കാള്‍ കുറവാണ് ഇത്. 1.45 ആണ് കശമ്ീരിലെ പ്രത്യുല്‍പ്പാദന നിരക്ക്, പല സംസ്ഥാനങ്ങളിലെയും ഹിന്ദുക്കള്‍ക്കിടയിലെ പ്രത്യുല്‍പ്പാദന നിരക്കിനേക്കാള്‍ കുറവാണ് ഇത്.
