കിഫ്ബി ടോള്‍ സ്ഥിരീകരിച്ച് മുഖ്യമന്ത്രി

Update: 2025-02-12 10:54 GMT

തിരുവനന്തപുരം: കിഫ്ബി റോഡുകളിലെ ടോള്‍ പിരിവ് സ്ഥിരീകരിച്ച് മുഖ്യമന്ത്രി. യൂസര്‍ഫീ ഈടാക്കുന്ന സാഹചര്യത്തില്‍ യൂസര്‍ഫീയില്‍ നിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് കിഫ്ബിയുടെ ലോണുകള്‍ അടക്കുമെന്നും അതു വഴി സര്‍ക്കാറില്‍ നിന്നുള്ള ഗ്രാന്റ് ഘട്ടം ഘട്ടമായി കുറക്കാനാകും എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്റെ വിവേചനപരമായ നിലപാടുകള്‍ കൊണ്ടാണ് സര്‍ക്കാര്‍ കിഫ്ബി എങ്ങനെ വരുമാനദായകമാക്കാം എന്ന് ചിന്തിച്ചത്. പുതിയ പദ്ധതികളിലൂടെ കേന്ദ്രം ഉന്നയിക്കുന്ന വാദങ്ങളെ ഇതു വഴി ഖണ്ഡിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടോള്‍ പിരിക്കുക എന്നതില്‍ തീരുമാനമായിട്ടില്ല എന്നു ധനമന്ത്രി പറഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

കിഫ്ബി സുതാര്യമാണെന്നും കേരളത്തിന്റെ അടിസ്ഥാന സൗകര്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടു വരികയാണ് കിഫ്ബിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കിഫ്ബിയില്‍ സിഎജി ഓഡിറ്റ് നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തെറ്റാണ്. പ്രതിപക്ഷം വെറുതെ ആശങ്ക ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എത്രയൊക്കെ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും കിഫ്ബി അതിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: