'വിവാഹിതരാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കണം'

സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് സത്യവാങ് മൂലം വാങ്ങി റിപോര്‍ട്ട് ചെയ്യാന്‍ വകുപ്പ് തലവന്‍മാര്‍ക്ക് ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫിസറായ വനിതാ ശിശു വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി

Update: 2021-07-23 12:19 GMT

തിരുവനന്തപുരം: സ്ത്രീധനം ആവശ്യപ്പെടുകയോ, വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം എല്ലാ വകുപ്പുകളിലെയും വിവാഹിതരാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് വാങ്ങി റിപോര്‍ട്ട് ചെയ്യാന്‍ വകുപ്പ് തലവന്‍മാര്‍ക്ക് ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫിസറായ വനിതാ ശിശു വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

കേരള സ്ത്രീധന നിരോധന ചട്ടം 2004 റൂള്‍ 7 ഖണ്ഡം 4 ഉപഖണ്ഡം (മ) പ്രകാരമാണ് സത്യവാങ്മൂലം നല്‍കേണ്ടത്. സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടയിലുള്ള സ്ത്രീധന സമ്പ്രദായം ഉന്‍മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

Tags:    

Similar News