ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ 7 മാവോവാദികൾ കൊല്ലപ്പെട്ടു
റായ്പുര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു സ്ത്രീകളുള്‍പ്പെടെ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു. നാഗര്‍നഗര്‍ പോലിസ് സ്റ്റേഷന് പരിധിയിലെ തിരിയയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍. നക്സല്‍വിരുദ്ധസേന ഡെപ്യൂട്ടി ഐജി സുന്ദര്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചില്‍ നടത്തുന്നതിനിടെ മാവോവാദികൾ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ നിന്നും നിരവധി ആയുധങ്ങളും സുരക്ഷാസേന പിടിച്ചെടുത്തു.