ഛത്തീസ്ഗഡില്‍ പ്ലസ് ടു പരീക്ഷ വീട്ടിലിരുന്ന് എഴുതാം

പരീക്ഷാ കേന്ദ്രത്തിലെത്തി ചോദ്യപേപ്പര്‍ വാങ്ങണം. ഉത്തരക്കടലാസ് ജൂണ്‍ 10 ന് തിരികെ നല്‍കണം.

Update: 2021-05-23 15:13 GMT

റായ്പൂര്‍: പ്ലസ് ടു പരീക്ഷ വീട്ടിലിരുന്ന് എഴുതാമെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍. ജൂണ്‍ 1ന് പരീക്ഷ ആരംഭിക്കും. ഓപ്പണ്‍ ബുക്ക് ഫോര്‍മാറ്റിലാവും പരീക്ഷയെന്നാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ജൂണ്‍ 1മുതല്‍ 5 വരെ ചോദ്യ പേപ്പറുകള്‍ വിതരണം ചെയ്യും. ചോദ്യപേപ്പര്‍ കിട്ടി അഞ്ച് ദിവസത്തിനുള്ളില്‍ ഉത്തരക്കടലാസ് തിരികെ നല്‍കുന്ന രീതിയിലാണ് പരീക്ഷാ നടത്തിപ്പ്.

രണ്ടുലക്ഷത്തി തൊണ്ണൂറായിരം വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരീക്ഷാ കേന്ദ്രത്തിലെത്തി ചോദ്യപേപ്പര്‍ വാങ്ങണം. ഉത്തരക്കടലാസ് ജൂണ്‍ 10 ന് തിരികെ നല്‍കണം.

Tags:    

Similar News