ചെട്ടിപ്പടി മേല്‍പ്പാലം: ഭൂരേഖകള്‍ കൈമാറി; 23നു ശിലാസ്ഥാപനം

Update: 2021-01-16 09:55 GMT

പരപ്പനങ്ങാടി: ചെട്ടിപ്പടി മേല്‍പ്പാലം നിര്‍മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്തു രേഖകള്‍ കൈമാറി. ഭൂ ഉടമകള്‍ക്ക് നല്‍കേണ്ട തുക അതാതു അകൗണ്ടുകളില്‍ രണ്ടു ദിവസത്തിനകം ട്രഷറിയില്‍ നിക്ഷേപിക്കും. മേല്‍പ്പാലം നിര്‍മാണത്തിന് ആവശ്യമായ 0.4759 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് രേഖകള്‍ ഭൂഉടമകളില്‍ നിന്ന് എംഎല്‍എ പികെ അബ്ദുറബ്ബ് ഏറ്റു വാങ്ങുകയും തീരുര്‍ ലാന്‍ഡ് അക്വിസിഷന്‍ തഹസീല്‍ദാര്‍ അബ്ദുല്‍ സലിമിനു കൈമാറുകയും ചെയ്തു.

12.14 കോടി രൂപയാണ് മേല്‍പ്പാലത്തിനായി വകയിരുത്തിയിട്ടുള്ളത്.

ചേളാരി ചെട്ടിപ്പടി റോഡില്‍ റെയില്‍വേ ഗേറ്റിന് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. 30.2കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിനു 370 മീറ്റര്‍ നീളവും 10.15 മീറ്റര്‍ വീതിയുമാണ് ഉള്ളത്.

ഭൂരേഖകള്‍ കൈമാറുന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍, ഇ പി അഹമ്മദ്‌കോയ മരക്കാര്‍, മുസ്തഫ തങ്ങള്‍, അക്ബര്‍ തങ്ങള്‍ എന്നിവര്‍ക്കു പുറമെ ലാന്‍ഡ് അക്വിസിഷന്‍ തഹസീല്‍ദാര്‍ അബ്ദുല്‍ സലീം, ആര്‍ബിഡിസി ഡെപ്യൂട്ടി കളക്ടര്‍ അനില്‍കുമാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ പിജി പ്രതാപന്‍, കെ പി മധു, സര്‍വെയര്‍മാരായ നവീന്‍, പ്രവീണ്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ കെ അനില്‍കുമാര്‍, വി മുഹമ്മദ്, സി വി അബ്ദുല്‍ ലത്തീഫ്, ഗോപി കല്ലിങ്ങല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Tags:    

Similar News