പോക്‌സോ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍

Update: 2022-06-04 17:19 GMT

ചെര്‍പ്പുളശ്ശേരി: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ മൂന്നു യുവാക്കളെ പോക്‌സോ കേസില്‍ ചെറുപ്പുളശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു. ചെര്‍പ്പുളശ്ശേരി നെച്ചിക്കോട്ടില്‍ ഷനൂപ് (20), വല്ലപ്പുഴ പൂളക്കുന്നത് വീട്ടില്‍ മുഹമ്മദ് ഫാസില്‍ (18), നെല്ലായ കുരുത്തി കുഴിയില്‍ വീട്ടില്‍ മുഹമ്മദ് നവാസ് (22) എന്നിവരെയാണ് ചെറുപ്പുളശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Tags: