സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കി അപമാനിക്കരുത്; എഐസിസിയില്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല

നിയമസഭാ കയ്യാങ്കളി കേസില്‍ സ്‌പെഷ്യല്‍ പബ്ബിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.

Update: 2021-09-09 10:05 GMT

തിരുവനന്തപുരം: എഐസിസിയില്‍ സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കി അപമാനിക്കരുതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എഐസിസിയില്‍ ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല. സ്ഥാനം ചോദിച്ചിട്ടുമില്ല. തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാനം വേണ്ട. ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. സ്ഥാനം കിട്ടാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കി അപമാനിക്കരുത്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളില്ലെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ കയ്യാങ്കളി കേസില്‍ സ്‌പെഷ്യല്‍ പബ്ബിക് പ്രോസിക്യൂട്ടര്‍ എന്ന ആവശ്യവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.



Tags: