'സിഎഎ-എന്‍ആര്‍സി കേന്ദ്രനടപടികള്‍ എല്‍ഡിഎഫ് അനുകൂല ന്യൂനപക്ഷ വികാരമുണ്ടാക്കി'-ചെന്നിത്തല

കൊവിഡും പ്രളയവും സംഘടനാ ദൗര്‍ബല്യവുമാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് രമേശ്

Update: 2021-05-26 12:01 GMT

തിരുവനന്തപുരം: സിഎഎ-എന്‍ആര്‍സി ഉള്‍പ്പെടെയുള്ള കേന്ദ്രപ്രഖ്യാപനങ്ങളും അതേ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും എല്‍ഡിഎഫ് അനുകൂല ന്യൂനപക്ഷ വികാരമുണ്ടാക്കിയതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് മുസ്‌ലിം വോട്ടുകള്‍ ലഭിക്കാതിരിക്കാന്‍ കാരണമായി.

നിയമസഭ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് റിപോര്‍ട്ട് തയ്യാറാക്കുന്ന അശോക് ചവാന്‍ സമിതിക്ക് മുന്നിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞ്. കൊവിഡ് കാലത്തെ സര്‍ക്കാര്‍ കിറ്റ് വിതരണം തിരിച്ചടിയായി.

കൊവിഡും പ്രളയവും സംഘടനാ ദൗര്‍ബല്യവുമാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം. ബൂത്ത്തല പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കൊവിഡ് കാരണം കഴിഞ്ഞില്ല. സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരെ സന്നദ്ധപ്രവര്‍ത്തകരാക്കി പ്രചാരണം നടത്തി.

സലിപ് വീടുകള്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസിന് സാധ്യതയുള്ള മണ്ഡലങ്ങളില്‍ ബിജെപി സിപിഎമ്മിന് വോട്ടു മറിച്ചു. ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ബിഡിജെഎസിന്റെ 80ശതമാനം വോട്ടും എല്‍ഡിഎഫിനാണ് ലഭിച്ചതെന്നും അദ്ദേഹം സമിതിക്ക് മുന്‍പാകെ പറഞ്ഞു.

Tags: