സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യം: രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ ആലങ്കാരികമാണെങ്കില്‍ പോലും, അത് പിന്‍വലിക്കുന്നുവെന്നു സുധാകരന്‍ പറഞ്ഞതോടെ ആ അധ്യായം അവിടെ അവസാനിക്കേണ്ടതാണ്

Update: 2022-05-19 13:55 GMT

തിരുവനന്തപുരം: ആലങ്കാരിക പ്രയോഗത്തിനു കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ ആലങ്കാരികമാണെങ്കില്‍ പോലും, അത് പിന്‍വലിക്കുന്നുവെന്നു സുധാകരന്‍ പറഞ്ഞതോടെ ആ അധ്യായം അവിടെ അവസാനിക്കേണ്ടതാണ്. പിണറായി പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ നടത്തിയ പദപ്രയോഗങ്ങള്‍ പൊതു സമൂഹം മറന്നിട്ടില്ല. ആരെ പേടിപ്പിക്കാനാണു കേസ് എടുത്തത് എന്നു മനസിലാകുന്നില്ല. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇത്രത്തോളം അപഹാസ്യനാകരുത്. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ സിംബതിനേടാനാണ് ഇതെങ്കില്‍ ഇതു കൊണ്ട് ഉമാ തോമസിന്റെ ഭൂരിപക്ഷം വര്‍ദ്ധിക്കുകയേയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു. 

Tags:    

Similar News