ഹോം ക്വാറന്റീന്‍ ലംഘിക്കുന്നവരില്‍ നിന്ന് ചെന്നൈ കോര്‍പറേഷന്‍ 2,000 രൂപ പിഴയീടാക്കും

Update: 2021-05-19 04:28 GMT

ചെന്നൈ: ഹോം ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് ചെന്നൈ കോര്‍പറേഷന്‍ 2,000 രൂപ പിഴയിടാന്‍ തീരുമാനിച്ചു. കൊവിഡ് പോസിറ്റീവുകയോ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കാണ് ഉത്തരവ് ബാധകമാവുക.

അതിനും പുറമെ ഹോം ക്വാറന്റീന്‍ ലംഘിക്കുന്നവരെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്യും.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം 33,059 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 21,362 പേര്‍ രോഗമുക്തരാവുകയും ചെയ്തു. 364 പേര്‍ മരിച്ചു. കൊവിഡ് രോഗവ്യാപനം തീവ്രമായ സാഹചര്യത്തിലാണ് നിയമം കടുപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.