ചാര്‍ധാം യാത്ര: അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്നാവശ്യം; സര്‍ക്കാരിന് കത്തെഴുതി ഹിന്ദുത്വര്‍

Update: 2026-02-02 06:27 GMT

ഉത്തരാഖണ്ഡ്: അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സര്‍ക്കാരിന് കത്തെഴുതി യുമനോത്രി ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍. ചാര്‍ധാം യാത്ര പ്രമാണിച്ചാണ് നീക്കം. ക്ഷേത്രത്തിനു സമീപത്തേക്ക് ഹിന്ദുക്കളല്ലാത്തവര്‍ കടന്നു വരരുതെന്നും തങ്ങളുടെ വികാരം മനസിലാക്കണമെന്നുമാണ് കത്തിലെ ആവശ്യം.

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് ചാര്‍ധാം യാത്ര നടക്കുക. ഹരിധ്വാര്‍ മോളയുമായി ബന്ധപ്പെട്ട് നേരത്തെയും ഇത്തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ക്ഷേത്രം ഭാരവാഹികള്‍ പുറപ്പെടുവിച്ചിരുന്നു.

Tags: