സര്‍ക്കാര്‍ ജീവനക്കാരുടെ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി; ചികിത്സാ കാലയളവ് കാഷ്വല്‍ ലീവ് ആയി കണക്കാക്കും

Update: 2021-09-16 08:34 GMT

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവിന് പിറകെ സര്‍ക്കാര്‍ ജീവനക്കാരുടെ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും മാറ്റം വരുത്തി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ചികിത്സാ കാലയളവ് കാഷ്വല്‍ ലീവ് ആയി കണക്കാക്കും. ഇതിനായി തദ്ദേശ വകുപ്പിന്റെയോ ആരോഗ്യ വകുപ്പിന്റെയോ സാക്ഷ്യപത്രം ഹാജരാക്കണം.


കൊവിഡ് ബാധിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ഏഴ് ദിവസം കഴിഞ്ഞ് പരിശോധന നടത്തണം. ടെസ്റ്റില്‍ നെഗറ്റീവായാല്‍ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കണം. മൂന്ന് മാസത്തിനകം കൊവിഡ് ഭേദമായ സര്‍ക്കാര്‍ ജീവനക്കാര്‍ ആണെങ്കില്‍ രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ക്വാറന്റിന്‍ വേണ്ടെന്നും പുതിയ ഉത്തരവ് പറയുന്നു.




Tags: