സ്‌കൂള്‍സമയമാറ്റം: ഖാദര്‍ കമ്മിറ്റി ശിപാര്‍ശക്കെതിരേ സമസ്ത

Update: 2022-09-24 12:07 GMT

കോഴിക്കോട്: സ്‌കൂള്‍ സമയം മാറ്റണമെന്ന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്ത ഖാദര്‍ കമ്മിറ്റി റിപോര്‍ട്ടിനെ വിമര്‍ശിച്ച് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍. സമയമാറ്റം മതപഠനത്തെ ബാധിക്കുമെന്നാണ് പരാതി. മറ്റു സംസ്ഥാനങ്ങളുടെ മാതൃക പിന്തുടരാനാണ് ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സ്‌കൂള്‍ സമയം എട്ടു മണി മുതല്‍ ഒരു മണിവരെയാക്കി മാറ്റാനാണ് കമ്മിറ്റി ശിപാര്‍ശ ചെയ്യുന്നത്. നിലവില്‍ അത് രാവിലെ പത്തു മണി മുതലാണ്.

2007ല്‍ സമാനമായ മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും എതിര്‍പ്പുമൂലം നടന്നില്ല.

സമയമാറ്റ ശിപാര്‍ശ പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കു പിന്നാലെയാണ് സമസ്ത എതിര്‍പ്പുപ്രകടിപ്പിച്ചത്.

കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ് ലിയാര്‍ എന്നിവരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

സമസ്ത നേതാക്കള്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയെ കാണും.

Tags:    

Similar News