ചാലക്കുടിയില്‍ ടോറസ് ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാക്കള്‍ മരിച്ചു

Update: 2023-01-17 04:46 GMT

തൃശൂര്‍: ദേശീയ പാതയില്‍ പോട്ടയില്‍ ടോറസ് ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഷിനോജ് (24), ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്. ചാലക്കുടി വെട്ടുകടവ് കരുക്കപ്പിള്ളി മാത്യു മകന്‍ ഷിനോജ് (24), കുന്നത്തങ്ങാടി ആലപ്പാട്ട് ജോസിന്റെ മകന്‍ ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്.

തിങ്കള്‍ രാത്രി 11.45 ഓടെ ചാലക്കുടി പോട്ട ദേശീയ പാതയില്‍ പോട്ട സുന്ദരി കവലക്ക് സമീപത്തായിരുന്നു അപകടം. സുന്ദരികവലയില്‍ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്ക് മുന്നില്‍ പോവുകയായിരുന്ന ടോറസ് ലോറിയുടെ പിന്നില്‍ ഇടിച്ചു. ലോറിയില്‍ തലയിടിച്ച ഷിനോജും റോഡിലേക്ക് തെറിച്ചുവീണ െ്രെബറ്റും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പോട്ട പള്ളിയിലെ തിരുന്നാള്‍ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു ഇരുവരും.

Tags:    

Similar News