മഹല്‍ എമന്റ് 2022: സിജി കണ്ണൂര്‍ ജില്ലാ ചാപ്റ്റര്‍ മഹല്ല് സെമിനാര്‍ തുടങ്ങി

Update: 2022-01-16 10:49 GMT

കണ്ണൂര്‍: സിജി കണ്ണൂര്‍ ജില്ലാ ചാപ്റ്റര്‍ മഹല്ല് സെമിനാറിന് തുടക്കമായി. ജില്ലയിലെ താലൂക്കുകള്‍ കേന്ദ്രീകരിച്ച് മഹല്ല് ഭാരവാഹികള്‍ക്കായി നടപ്പാക്കുന്ന മഹല്‍ എമന്റ്2022 പദ്ധതിയുടെ ഭാഗമായാണ് സെമിനാര്‍ നടക്കുന്നത്. കണ്ണൂര്‍ താലൂക്ക് സെമിനാല്‍ സിറ്റി മുസ്്‌ലിം ജമാഅത്ത് ഹാളില്‍ എ കെ അബ്ദുല്‍ ബാഖി ഉദ്ഘാടനം ചെയ്തു.

സിജി ജില്ലാ ചാപ്റ്റര്‍ പ്രസിഡന്റ് നസീര്‍ എന്‍ജിനിയര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സിയാദ് തങ്ങള്‍ മുഖ്യാതിഥിയായി. സൈക്കോളജിസ്റ്റ് മൊയ്തു പാറമ്മല്‍, റമീസ് പാറാല്‍, വഹാബ് ഇരിക്കൂര്‍, മുഹമ്മദലി എരുവാട്ടി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. അശ്‌റഫ് ബംഗാളി മുഹല്ല, സിജി ജില്ലാ ചാപ്റ്റര്‍ സെക്രട്ടറി പികെ ഷരീഫ്, അബ്ദുല്‍ ഖാദര്‍ എം, ഷാഫി അള്ളാംകുളം സംസാരിച്ചു. പയ്യന്നൂര്‍, ഇരിട്ടി താലൂക്ക് സെമിനാര്‍ 30നും തളിപ്പറമ്പ, തലശ്ശേരി താലൂക്ക് സെമിനാര്‍ ആറിനും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും.

മഹല്ലുകളില്‍ ലഹരി ബോധവല്‍ക്കരണ പദ്ധതി, തൊഴില്‍ പരിശീലനം, കരിയര്‍ ഗൈഡന്‍സ്, വനിതാ ശാക്തീകരണ പരിപാടി തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.