കെവിന്‍ വധക്കേസ് പ്രതിക്ക് മര്‍ദ്ദനം: ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Update: 2021-01-09 18:16 GMT

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ജയില്‍ ഡിഐജിയുടെ ശുപാര്‍ശയെ തുടര്‍ന്ന് മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണണമെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.


ജയിലില്‍ വച്ച് മര്‍ദ്ദനമേറ്റ ടിറ്റു ജെറോമിനെ ആന്തരിക പരിക്കുകള്‍ കാരണം തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്. മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന് കാണിച്ച് ടിറ്റു ജറോമിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഹൈക്കോടതിയും ജില്ലാ ജഡ്ജി നടത്തിയ അതിവേഗ അന്വേഷണത്തിലാണ് ടിറ്റുവിന് ഗുരുതര പരിക്കേറ്റതായി കണ്ടെത്തിയത്. വിഷയത്തില്‍ ജയില്‍ ഡിജിപിയോട് തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു.




Tags: