കേന്ദ്രം വായ്പാപരിധി ഉയര്‍ത്തുന്നില്ല; ഫെഡറലിസത്തിന് എതിരെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍
കെ ഫോണ്‍ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കും. മൊബൈല്‍ റേഷന്‍ കടകള്‍ വ്യാപിപ്പിക്കും. കൃഷി ഭവനുകള്‍ സ്മാര്‍ട്ടാക്കും, പച്ചക്കറിയില്‍ സ്വയം പര്യാപ്ത നേടും.
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വായ്പ പരിധി ഉയര്‍ത്തുന്നില്ലെന്നും ഇത് ഫെഡറലിസത്തിന് എതിരാണെന്നും നയപ്രഖ്യാപനത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്കിനെ ബാധിക്കുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനാക്കും
ഉള്‍നാടന്‍ മല്‍സ്യബന്ധനം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പിലാക്കും. മുതലപ്പൊഴി, ചെല്ലാനം മീന്‍പിടുത്ത തുറമുഖങ്ങള്‍ ഇക്കൊല്ലമുണ്ടാകും.
ഇലക്ട്രോണിക് ഫയലിങ് സംവിധാനം ഏര്‍പ്പെടുത്തും.
ശബരിമല ഇടത്താവള പദ്ധതി കിഫ്ബി സഹായത്തോടെ വികസിപ്പിക്കും.
കെ ഫോണ്‍ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കും.
മൊബൈല്‍ റേഷന്‍ കടകള്‍ വ്യാപിപ്പിക്കും.
14 നവോത്ഥാന സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആരംഭിക്കും.
മൂന്ന് കോടി ഡോസ് വാക്‌സിന്‍ വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കും
കൃഷി ഭവനുകള്‍ സ്മാര്‍ട്ടാക്കും, പച്ചക്കറിയില്‍ സ്വയം പര്യാപ്ത നേടും.
1206 ആയുര്‍ രക്ഷ ക്ലിനിക്കുകള്‍ തുടങ്ങും.
ഉന്നത വിദ്യാഭ്യാസത്തെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തും. ശ്രീനാരായണ ഗുരു സര്‍വകലാശാലയെ മികവിന്റെ കേന്ദ്രമാക്കും
സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക കൊവിഡ് ഭീഷണി ഉയര്‍ത്തുന്നു. വരുമാനത്തില്‍ കുറവുണ്ടാകാം.
