എഫ്‌സിആര്‍എ ഭേദഗതിയില്‍ നിന്നും കേന്ദ്രം പിന്‍മാറണം; ആവശ്യം ശക്തമാക്കി സിബിസിഐ
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ നിയമഭേദഗതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യം സിബിസിഐ ശക്തമാക്കി. ബില്‍ പാര്‍ലമെന്റില്‍ പരിഗണനക്ക് എടുക്കുമ്പോള്‍ എംപിമാര്‍ സഭയില്‍ ഉണ്ടാകണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ രാജ്യത്തെ ഒരു വിഭാഗത്തിന് അരക്ഷിതത്വം ഉണ്ടാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
എഫ്‌സിആര്‍എ ഭേദഗതി ബില്ലിനെ പ്രതിരോധിക്കാനായി മറ്റു ന്യൂനപക്ഷ മതസംഘടനകളെ കൂടെ കൂട്ടിയുള്ള പോരാട്ടത്തിനാണ് സിബിസിഐ തയാറെടുക്കുന്നത്. ഇതിനായി കോര്‍ഗ്രൂപ്പ് രൂപീകരിച്ചു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കല്‍ ആണ് കണ്‍വീനര്‍. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഴുകിയിരിക്കുന്ന ലോക്‌സഭാ അംഗങ്ങള്‍ ബില്ലിലെ അപകടം തിരിച്ചറിഞ്ഞ് ഡല്‍ഹിയില്‍ എത്തണമെന്നാണ് സിബിസിഐയുടെ ആവശ്യം.