വളയം പിടിക്കാന്‍ ഇനി 8ാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കുന്നു

Update: 2019-06-19 02:10 GMT

ന്യൂഡല്‍ഹി: ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ 8ാം ക്ലാസ് പാസാകണമെന്ന 1989 ലെ കേന്ദ്ര മോട്ടര്‍ വാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരക്ഷരരായ ഒട്ടേറെ പേര്‍ക്കു തൊഴിലവസരം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ നടപടി. അതേസമയം, വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കുമ്പോള്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കാനാണു കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്തുള്ള ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍മാരുടെ കുറവ് നികത്താന്‍ പുതിയ ഭേദഗതി കൊണ്ട സാധിക്കുമെന്നാണറിയുന്നത്.22ലക്ഷം ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍മാരുടെ കുറവുണ്ട് നിലവില്‍. എട്ടാം ക്ലാസ് യോഗ്യതാ വ്യവസ്ഥ ഒഴിവാക്കണമെന്നത് ഹരിയാന സര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരുന്നു. ഹരിയാനയിലെ മേവത്ത് മേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ട നൂറു കണക്കിന് യുവാക്കളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഇത്തരമൊരു ആവശ്യമുന്നയിച്ചത്.

Similar News