കേരള കേന്ദ്ര സര്‍വകലാശാല എംഎ മലയാളത്തില്‍ ഒന്നാം റാങ്ക് നേടി ബിഎ ആയിസത്ത് ഹസൂറ

Update: 2020-09-30 10:37 GMT

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാല എംഎ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ആയിസത്ത് ഹസൂറ ബി.എ. ചൗക്കി കുന്നില്‍ സ്വദേശിയും എരിയാലിലെ ഹോട്ടല്‍ വ്യാപാരിയുമായ ബി.അബ്ബാസിന്റെയും നസിയയുടെയും മകളാണ്.

ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കാസര്‍കോടില്‍ പത്താതരം വരെ പഠിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി 2013 - 15 സയന്‍സ് ബാച്ചിലെ വിദ്യാര്‍ഥിനിയാണ്. 2015-2018 കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നിന്ന് ബി.എ മലയാളം കരസ്ഥമാക്കി, കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് രണ്ടാം റാങ്ക് നേടി. മാപ്പിളപ്പാട്ടിലെ ദേശീയത - ഉബൈദ് കവിതകളുടെ പഠനം' എന്ന പുസ്തകം നെഹ്‌റു കോളജ് സാഹിത്യ വേദി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 2018ലെ യു.ജി.സി നെറ്റ് - ജെ ആര്‍.എഫ് കരസ്ഥമാക്കി. നിലവില്‍ കേന്ദ്ര സര്‍വകലാശാലയില്‍ എം എ മലയാളത്തില്‍ (2018 2020) ഒന്നാം റാങ്ക് നേടിയ ആയിഷത്ത് ഹസൂറ കാസര്‍കോട് ജില്ലക്ക് പുതിയ പ്രതീക്ഷയാണ്.