സംസ്ഥാനത്തിന് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ്

രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു

Update: 2021-04-22 09:41 GMT

തിരുവനന്തപുരം: കേരളത്തിന് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നലകണമെന്ന് പ്രതിപക്ഷ നേതാവ്. ഇക്കാര്യം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. വാക്‌സിന്‍ സൗജന്യമായി നല്‌കേണ്ടത് ഭരണഘടനപരമായ ഉത്തരവാദിത്തമാണ്. സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യണമെന്നും ചെന്നിത്തല പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു. കോവിഷീല്‍ഡിന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഇന്നലെ വില നിശ്ചയിച്ചു. ഇതു പ്രകാരം കേന്ദ്ര സര്‍ക്കാരിന് ഒരു ഡോസിന് 150 രൂപയും സംസ്ഥാനങ്ങള്‍ക്ക് 400 രൂപക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 650 രൂപക്കും നല്‍കാനാണ് തീരുമാനം. എന്നാല്‍ സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് ഇന്നലെയും മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു.

Tags: