കേന്ദ്ര സര്‍ക്കാര്‍ 'തൊഴില്‍ സമയം' വര്‍ധിപ്പിക്കുന്നു; പണിയിടത്തില്‍ തുടരേണ്ട സമയം 12 മണിക്കൂറാക്കാന്‍ ആലോചന
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നിയമത്തില്‍ കാതലായ മാറ്റം വരുത്താന്‍ ആലോചിക്കുന്നു. നിലവിലെ പത്തര മണിക്കൂര്‍ 12 മണിക്കൂറാക്കാനാണ് ആലോചന. തൊഴിലാളികളുടെ സുരക്ഷ ആരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തക്കൊണ്ടുളള കരട് നിയമത്തിലാണ് പുതിയ നിര്‍ദേശങ്ങളുളളത്.
തൊഴില്‍ സമയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജോലിയെടുക്കുന്ന സമയം ഭക്ഷണ ഇടവേളകള്‍ എന്നിവയെല്ലാം കൂട്ടിയാണ്. അതേസമയം 48 മണിക്കൂറില്‍ കൂടുതല്‍ ആഴ്ചയില്‍ ഒരു തൊഴിലാളിയെ പോലും തൊഴിലെടുപ്പിക്കരുത്. തൊഴില്‍ സമയം, ഭക്ഷണ ഇടവേളകള്‍ എല്ലാം കൂട്ടി തൊഴിലെടുപ്പിക്കുന്ന സമയം 12 മണിക്കൂറില്‍ കൂടരുത്. അഞ്ച് മണിക്കൂര്‍ തുടര്‍ച്ചായി ജോലിയെടുപ്പിക്കരുത്. അഞ്ച് മണിക്കൂര്‍ കഴിഞ്ഞല്‍ കുറഞ്ഞത് അര മണിക്കൂര്‍ വിശ്രമം അനുവദിക്കണം.
പുതിയ നിയമം തൊഴിലാളികളെ തൊഴില്‍ശാലകളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിര്‍ബന്ധിതരാക്കും.
സാങ്കേതികമായി തൊഴിലാളികള്‍ 8 മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയെങ്കിലും പണിശാലയില്‍ തുടരേണ്ട സമയം വര്‍ധിക്കുകയാണ്.