കെ കെ ശൈലജ ടീച്ചര്‍ക്ക് സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി ഓപണ്‍ സൊസൈറ്റി പുരസ്‌കാരം

Update: 2021-06-20 09:44 GMT

തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ ടീച്ചര്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരം. സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ ഓപണ്‍ സൊസൈറ്റി പുരസ്‌കാരത്തിനാണ് ശൈലജ ടീച്ചറെ തിരഞ്ഞെടുത്തത്.

വിയന്നയില്‍ വെള്ളിയാഴ്ച നടക്കുന്ന ചടങ്ങളിലാണ് പുരസ്‌കാരം വിതരണം ചെയ്യുക.

നൊബേല്‍ പുരസ്‌കാര ജേതാക്കളായ ജോസഫ് സ്റ്റിഗ്ലിസ്, സ്വെറ്റ്‌ലന അലക്‌സേവിച്ച്, മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍, ചെക്ക് റിപബ്ലിക് പ്രസിഡന്റ് വക് ലാവ് ഹാവേല്‍ തുടങ്ങിയവര്‍ക്കായിരുന്നു മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം നല്‍കിയത്. 

സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വകലാശാലയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒരു സ്വതന്ത്ര സമൂഹം നിര്‍മിക്കുന്നതില്‍ വ്യക്തികള്‍ നല്‍കുന്ന സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.

Tags: