വരവ് ചെലവ് കണക്ക് നല്‍കാത്ത 109 പേര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

Update: 2021-03-06 04:16 GMT

കോഴിക്കോട്: സംസ്ഥാനത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ശേഷം വരവ്‌ചെലവ് കണക്ക് സമര്‍പ്പിക്കാത്ത 109 പേര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. 2014 ലോക്‌സഭ തിരഞ്ഞെടുപ്പ്, 2016 നിയമസഭ തിരഞ്ഞെടുപ്പ്, എന്നിവയില്‍ മല്‍സരിച്ചവരാണ് അയോഗ്യതാ പട്ടികയിലുള്ളത്.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച 28 പേരെയും 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച 81 പേര്‍ക്കും വിലക്കുണ്ട്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 10 എ വകുപ്പനുസരിച്ചാണ് നടപടി. ഇവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല.

Tags:    

Similar News