സഹകരണവകുപ്പ് ഏറ്റെടുക്കല്‍ സംസ്ഥാനങ്ങളുടെ അധികാരത്തിനു മേലുള്ള കടന്നുകയറ്റം; ഉമ്മന്‍ ചാണ്ടി

Update: 2021-07-10 11:10 GMT

തിരുവനന്തപുരം: രണ്ടാം മോദി സര്‍ക്കാരില്‍ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ പുനസംഘടനയില്‍ സഹകരണ വകുപ്പ് രൂപീകരിച്ച നടപടിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.

ഒരു കാരണവശാലും കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തെ അംഗീകരിക്കാനാവില്ല എന്ന് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ പറഞ്ഞു. ഇന്ത്യ ഒരു ഫെഡറല്‍ സംവിധാനത്തില്‍ ആണ് പ്രവര്‍ത്തിച്ചു വരുന്നത്. ഭരണഘടന രൂപീകരണ സമയത്ത് തന്നെ ഫെഡറല്‍ സംവിധാനമായി നിലനിര്‍ത്താനുള്ള തീരുമാനമുണ്ടായതാണ്. കേന്ദ്ര സര്‍ക്കാര്‍ കൈവശം വെക്കേണ്ട വകുപ്പുകളും സംസ്ഥാനത്തിന്റെ പരിധിയില്‍ പൂര്‍ണമായും വരുന്ന വകുപ്പുകളും അന്നുതന്നെ പട്ടികയാക്കി തീരുമാനിച്ചിരുന്നു. ഇതില്‍ സഹകരണ വകുപ്പ് സംസ്ഥാന പരിധിയിലാണ് വരുന്നതെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.


സംസ്ഥാനത്തിന്റെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇപ്പോള്‍ കേന്ദ്രം നടത്തിയത്. നല്ല ഉദ്ദേശത്തോടുകൂടി അല്ല കേന്ദ്രസര്‍ക്കാര്‍ സഹകരണ വകുപ്പ് രൂപീകരിച്ചത് ന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.


Tags:    

Similar News