കേന്ദ്ര ബജറ്റ്2026: ആയുര്‍വേദത്തെ പ്രോല്‍സാഹിപ്പിക്കാന്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
ന്യൂഡല്‍ഹി: ആയുര്‍വേദത്തെ പ്രോല്‍സാഹിപ്പിക്കാന്‍ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. മരുന്ന് ചെടികള്‍ വളര്‍ത്തുന്നവര്‍ക്കും സംസ്‌കരിക്കുന്നവര്‍ക്കും സഹായപദ്ധതി പ്രഖ്യാപിച്ചു. മൂന്നു പുതിയ അഖിലേന്ത്യ ആയുര്‍വേദിക് ഇന്‍സ്റ്റിറ്റിയൂട്ട് പ്രഖ്യാപിക്കും. ആയുഷ് ഫാര്‍മസിയുടെ നിലവാരം ഉയര്‍ത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.