സ്പുട്‌നിക് ബൂസ്റ്റര്‍ ഡോസിന് കേന്ദ്ര അനുമതി

Update: 2022-05-07 02:45 GMT

ന്യൂഡല്‍ഹി: സ്പുട്‌നിക് ലൈറ്റ് കൊവിഡ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. സ്പുട്‌നിക് ഡോസ് എടുത്ത 650000 പേര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഇവര്‍ക്ക് സ്വകാര്യ ആശുപത്രി സംവിധാനം വഴിയാണ് വാക്‌സിന്‍ നല്‍കുക.

സ്പുട്‌നിക് ഡോസ് എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. റഡ്ഡീസ് ലബോറട്ടറിക്കാണ് സ്പുട്‌നിക് വാക്‌സിന്റെ വിതരണാവകാശം.

റഷ്യന്‍ ഇവസ്റ്റ്‌മെന്റ് ഫണ്ടാണ് സ്പുട്‌നിക് ഡോസ് വികസിപ്പിച്ചെടുത്തത്. ലോകത്തെ ആദ്യ വാക്‌സിനുകളില്‍ ഒന്നും ഇതാണ്.

Tags: