വാക്‌സിന്‍ പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ വിഹിതത്തെ ബാധിക്കുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ തുടര്‍ന്നുള്ള വിഹിതത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ പുറത്തിറക്കിയ പരിഷ്‌കരിച്ച കൊവിഡ് വാക്‌സിന്‍ മാര്‍ഗനിര്‍ദേശത്തിലണ് ഇതു സംബന്ധിച്ച വിവരങ്ങളുളളത്.
രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന 75 ശതമാനം വാക്‌സിനും കേന്ദ്ര സര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നാണ് പുതിയ ഗൈഡ് ലൈനില്‍ പറയുന്നത്. സംസ്ഥാനങ്ങള്‍ക്ക് പിന്നീട് അത് വാക്‌സിന്‍ ക്യാമ്പ് വഴി ജനങ്ങളിലേക്കെത്തിക്കാം. സംസ്ഥാനത്തെ ജനസംഖ്യ, രോഗവ്യാപനം തുടങ്ങിവയ്‌ക്കൊപ്പം മറ്റൊരു മാനദണ്ഡമാണ് പുതിയ നിര്‍ദേശത്തിലുള്ളത്. കൂടുതല്‍ വാക്‌സിന്‍ പാഴാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കുറവ് വിഹിതം മാത്രമേ ലഭിക്കുകയുള്ളൂ.
പുതിയ നിബന്ധന നിലവില്‍ വാക്‌സിന്‍ കൂടുതല്‍ പാഴാക്കിക്കളഞ്ഞ സംസ്ഥാനങ്ങളുമായി വലിയ വടംവലിക്കുള്ള സാധ്യതയാണ് ഉയര്‍ത്തുന്നത്.
ജാര്‍ഖണ്ഡും ഛത്തിസ്ഗഢും അവര്‍ക്ക് ലഭിച്ച വാക്‌സിന്റെ 37-30 ശതമാനത്തോളം പാഴാക്കിയെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. മധ്യപ്രദേശ് 11 ശതമാനം പാഴാക്കി. എന്നാല്‍ ഈ കണക്കുകള്‍ തെറ്റാണെന്നാണ് ആ സംസ്ഥാനങ്ങളുടെ വാദം.