എല്ലാ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്രം

Update: 2021-08-25 12:49 GMT
ന്യൂഡല്‍ഹി: എല്ലാ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവ്യ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. സെപ്റ്റംബര്‍ അഞ്ചിന് അധ്യാപക ദിനം ആചരിക്കുന്നത് കണക്കിലെടുത്ത് അധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ തുറക്കുന്നത് കൂടി കണക്കിലെടുത്താണ് മന്ത്രിയുടെ നിര്‍ദേശം.

രണ്ട് കോടിയിലധികം അധിക ഡോസ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് ഈ മാസം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്‍സൂക് മാണ്ഡവ്യ പറഞ്ഞു.


Tags: