ന്യൂഡല്‍ഹി: ചൈനീസ് ബന്ധമുള്ള കൂടുതല്‍ ആപ്പുകള്‍ക്കെതിരേ കേന്ദ്രനടപടി. 138 വാതുവയ്പ്പ് ആപ്പുകളും 94 വായ്പാ ആപ്പുകളും നിരോധിച്ചു. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് നടപടിയെടുത്തത്. ഈ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ആരംഭിച്ചു. രാജ്യസരക്ഷയ്‌ക്കെതിരായ കാര്യങ്ങള്‍ ഈ ആപ്പുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്രം ആരോപിക്കുന്നത്.
ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് ഈ ആപ്പുകള്‍ ഇന്ത്യക്കാരുടെ സെന്‍സിറ്റീവ് ഡാറ്റ കൈമാറുന്നുവെന്ന് നേരത്തെ തന്നെ റിപോര്‍ട്ടുകളുണ്ടായിരുന്നു. ആപ്പുകളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ആറു മാസങ്ങള്‍ക്ക് മുമ്പ് 288 ചൈനീസ് വായ്പാ ആപ്പുകള്‍ നിരോധിച്ചിരുന്നു.