1000 ടണ്‍ ഓക്‌സിജനും 75 ലക്ഷം ഡോസ് വാക്‌സിനും അനുവദിക്കണം: മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു

50 ലക്ഷം കോവിഷീല്‍ഡ് വാക്‌സിനും 25 ലക്ഷം കോവാക്‌സിനും അലോട്ട് ചെയ്യണം

Update: 2021-05-05 08:37 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കേന്ദ്രസഹായം ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 1000 ടണ്‍ ഓക്‌സിജന്‍(എല്‍എംഒ) അടിയന്തിരമായി അനുവദിക്കണം. ഇറക്കുമതി ചെയ്യുന്ന ഓക്‌സിജനില്‍ ഒരു വിഹിതം സംസ്ഥാനത്തിന് അനുവദിക്കണം. തൊട്ടടുത്ത് സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് 500 മെട്രിക് ടണ്‍ എല്‍എംഒ അനുവദിക്കാന്‍ കേന്ദ്രം ഇടപെടണം. കേന്ദ്ര പൂളില്‍ നിന്ന് സംസ്ഥാനത്തിന് ആവശ്യമായ വെന്റിലേറ്റര്‍, ഓക്‌സിജന്‍, പിഎസ്എ പ്ലാന്റ് എന്നിവ അനുവദിക്കണമെന്നും കത്തില്‍ പറയുന്നു. സംസ്ഥാനത്ത് ആദ്യം ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് നല്‍കാന്‍, 50 ലക്ഷം കോവി ഷീല്‍ഡ് വാക്‌സിനും 25 ലക്ഷം കോവാക്‌സിനും അലോട്ട് ചെയ്യണം. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന കൊവിഡ് പൊസിറ്റിവിറ്റി നിരക്കുള്ള കേരളത്തിന് പ്രതിരോധ സംവിധാനങ്ങള്‍ അനുവദിച്ചു നല്‍കണമെന്നും കത്തില്‍ പറയുന്നു.

Tags: