നൂറ്ദിന കര്‍മപരിപാടി: ടേക്ക് എ ബ്രേക്ക് പദ്ധതിപ്രകാരമുള്ള 80 ശുചിമുറികളുടെ ഉദ്ഘാടനം ഇന്ന്

Update: 2022-05-06 01:20 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി രണ്ടാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ച 80 ടേക്ക് എ ബ്രേക്ക് ശുചിമുറി സമുച്ചയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ ഗ്രാമവികസന എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. മെയ് 6ന്

രാവിലെ 11.30 ന് തിരുവനന്തപുരം പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പണി പൂര്‍ത്തിയാക്കിയ ടേക്ക് എ ബ്രേക്ക് സമുച്ചയം നാടിനു സമര്‍പ്പിച്ചുകൊണ്ടാണ് ഉദ്ഘാടനം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 555 ശുചിമുറി സമുച്ചയങ്ങള്‍ ഇതിനോടൊപ്പം പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ 80 ടേക്ക് ബ്രേക്ക് പദ്ധതികളാണ് രണ്ടാംഘട്ടമായി സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുന്നത്. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Tags: