തിരൂര്‍: ആലത്തിയൂര്‍ ദാറുല്‍ ഖുര്‍ആന്‍ റെസിഡന്ഷ്യല്‍ സ്‌കൂളിലെ സ്റ്റുഡന്റസ് യൂനിയന്‍ ഉദ്ഘാടനവും സത്യപ്രതിജ്ഞ ചടങ്ങും('സെഡോസ്'2022) ഡോ: കെ.ടി ജലീല്‍ എംഎല്‍എ നിര്‍വഹിച്ചു. ദാറുല്‍ ഖുര്‍ആന്‍ സ്‌കൂളിലെ പ്ലസ് ടു ഉന്നത വിജയികള്‍ക്കുള്ള ഉപഹാരവും ഡോ. ജലീല്‍ നല്‍കി. ഇന്ത്യയിലും വിദേശത്തുമായി നടന്ന 'മര്‍കസ് സനാബീല്‍ ഉലൂം' പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ദാറുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥിനി ഹന്നക്കുള്ള മെമെന്റോയും നല്‍കി.
ദാറുല്‍ ഖുര്‍ആന്‍ അക്കാദമി ഡയറക്ടര്‍ സി.പി മുഹമ്മദ് നൂറുല്‍ അമീന്‍,പ്രിന്‍സിപ്പാള്‍ ഷിംന മുഹമ്മദ്,ഫസീല, സാബിറ, മുര്‍ഷിദ്, അജ്‌വാസ് ഖാജ, അഫിന്‍ അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.