സിബിഎസ്ഇ പരീക്ഷയുടെ തീയതി ഈ മാസം 31ന് പ്രഖ്യാപിക്കും

Update: 2020-12-26 17:51 GMT

ന്യൂഡല്‍ഹി: സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ തീയതി ഡിസംബര്‍ 31ന് പ്രഖ്യാപിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്കാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പരീക്ഷ ഉണ്ടാകില്ലെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിലും 10, 12 ക്ലാസുകളിലെ വാര്‍ഷിക പൊതുപരീക്ഷകള്‍ എഴുത്ത് പരീക്ഷകളായി തന്നെ നടത്തുമെന്ന് സിബിഎസ്ഇ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.




Similar News