സിബിഎസ്ഇ: ഉന്നതവിജയം കൈവരിച്ച നാജിയ ഷാജിയ്ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ആദരം

Update: 2020-07-18 01:23 GMT

റിയാദ്: ഇക്കഴിഞ്ഞ സിബിഎസ്ഇ പത്താംതരം പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച നാജിയ ഷാജിയെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മലാസ് ബ്ലോക്ക് കമ്മിറ്റി അഭിനന്ദിച്ചു. റിയാദിലെ യാരാ ഇന്റര്‍നാഷണല്‍ സ്‌ക്കൂളിലെ വിദ്യാര്‍ഥിനിയാണ് നാജിയ ഷാജി. എല്ലാ വിഷയത്തിലും എ1 സ്വന്തമാക്കിയ നാജിയ ഷാജിക്ക് 94.2% മാര്‍ക്ക് സ്‌കോര്‍ ചെയ്യുവാന്‍ സാധിച്ചു. കൊല്ലം ചക്കുവള്ളി സ്വദേശി ഷാജി റാവുത്തറുടെ മകളാണ് നാജിയ. ഇന്ത്യന്‍ സോഷ്യല്‍ ഫോറം, റിയാദ് മലാസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷാനവാസ് കടയ്ക്കല്‍,സെക്രട്ടറി ഷാഫി കണ്ണൂര്‍,കമ്മറ്റിയംഗം ഷൈജു അടൂര്‍ തുടങ്ങിയവര്‍ നാജിയാക്ക് മൊമന്റൊ കൈമാറി. 

Tags:    

Similar News