സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കി

പരീക്ഷ വേണ്ടെന്നുവച്ച് കൂടേ എന്നായിരുന്നു ഇന്നലെ സുപ്രിം കോടതി കേന്ദ്രസര്‍ക്കാറിനോട് ചോദിച്ചത്

Update: 2021-06-01 14:39 GMT

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകീട്ട് നടന്ന യോഗത്തിനൊടുവിലാണ് തീരുമാനം. പരീക്ഷ റദ്ദാക്കുന്ന വിഷയത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ കേന്ദ്ര തീരുമാനം ഉണ്ടാകുമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

പരീക്ഷ  വേണ്ടെന്നുവച്ച് കൂടേ എന്നായിരുന്നു ഇന്നലെ സുപ്രിം കോടതി കേന്ദ്രസര്‍ക്കാറിനോട് ചോദിച്ചത്. കഴിഞ്ഞവര്‍ഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത് പരാമര്‍ശിച്ചായിരുന്നു സുപ്രിം കോടതിയുടെ ചോദ്യം. കഴിഞ്ഞ വര്‍ഷത്തെ നയമല്ല സര്‍ക്കാര്‍ എടുക്കുന്നതെങ്കില്‍ കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കണമെന്നും പരീക്ഷ നടത്തുമെങ്കില്‍ അതിന് ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

Tags: