
തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.66 ആണ് വിജയശതമാനം. വിജയവാഡയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം ഉള്ളത്. തിരുവനന്തപുരമാണ് കേരളത്തില്‍ കൂടുതല്‍ വിജയശതമാനം ഉള്ള ജില്ല. യുപിയിലെ പ്രയാഗ് രാജ് ആണ് ഏറ്റവും കുറവ് വിജയശതമാനം രേഖപ്പെടുത്തിയ ജില്ല.
ഏകദേശം 44 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ക്കായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 24.12 ലക്ഷം വിദ്യാര്‍ഥികള്‍ പത്താം ക്ലാസിലും 17.88 ലക്ഷം പേര്‍ പന്ത്രണ്ടാം ക്ലാസിലും പരീക്ഷയെഴുതി.