വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സി.ബി.ഐ.

അപകട കാരണം അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങും

Update: 2021-02-02 13:35 GMT

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സി.ബി.ഐ. അപകടത്തില്‍പെടുമ്പോള്‍ വാഹനത്തിന്റെ ഡ്രൈവറായിരുന്ന അര്‍ജ്ജുനനെതിരേ സിബിഐ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് കലാഭവന്‍ സോബിയ്‌ക്കെതിരേയും കേസെടുക്കും. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങുമാണ് അപകടത്തിന് കാരണമായതെന്ന് സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞു.

    വാഹനം ഓടിച്ച ആളെക്കുറിച്ചുള്ള മൊഴികളിലെ വൈരുദ്ധ്യമാണ് ആശക്കുഴപ്പത്തിനിടയാക്കിയത്. അര്‍ജ്ജുനാണ് വാഹനം ഒടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മോഴി. ബാലഭാസ്‌കറിനെ ഡ്രൈവിങ് സീറ്റില്‍ കണ്ടെന്നായിരുന്നു സംഭവസ്ഥലത്തെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി. എന്നാല്‍ ഫോറന്‍സിക് പരിശോധന ഫലം വന്നതോടെ ആശയക്കുഴപ്പം നീങ്ങി.

Tags:    

Similar News