മുന്‍ ഡയറക്ടര്‍ അശ്വിന്‍ കുമാറിന്റെ മരണത്തില്‍ സിബിഐ അനുശോചിച്ചു

Update: 2020-10-08 15:35 GMT

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അശ്വിന്‍ കുമാറിന്റെ മരണത്തില്‍ സിബിഐ അനുശോചനം രേഖപ്പെടുത്തി.

'അശ്വിന്‍ കുമാറിന്റെ മരണത്തില്‍ സിബിഐ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു'-സിബിഐ ഹെഡ്ക്വര്‍ട്ടേഴ്‌സില്‍ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സിബിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഇന്ന് അനുശോചനയോഗവും ചേര്‍ന്നു.

സിംലയിലെ അദ്ദേഹത്തിന്റെ വസതിയിലാണ് അശ്വിന്‍ കുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെന്നാണ് സിംല എസ്പി മൊഹിത് ചാവ്‌ലയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

അശ്വിന്‍ കുമാറിന്റെ മരണം വലിയൊരു ദുരന്തമാണെന്ന് സിബിഐ ഡയറക്ടര്‍ റിഷി കുമാര്‍ ശുക്ല അഭിപ്രായപ്പെട്ടു. കുടുംബത്തോടൊപ്പം ദുഃത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷമാണ് അശ്വിന്‍ കുമാര്‍ സിബിഐ ഡയറക്ടറായിരുന്നിട്ടുള്ളത്. അതിനും പുറമെ ഹിമാചല്‍ പ്രദേശിലെ ഡയറക്ടര്‍ ജനറലായും സേവനമുഷ്ടിച്ചു. മണിപ്പൂര്‍ നാഗാലാന്റ് ഗവര്‍ണറായിരുന്നു.

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത കേസുമായി ബന്ധപ്പെട്ട് ബിജെപിയുമായി നല്ല ബന്ധമായിരുന്നില്ല അശ്വിന്‍ കുമാറിന്.

Tags:    

Similar News