ന്യൂഡല്‍ഹി: 10 ലക്ഷം കൈക്കൂലി വാങ്ങിയ കേസില്‍ ബിജെപി കൗണ്‍സിലറെ സിബിഐ അറസ്റ്റ് ചെയ്തു. സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വസന്ത്കുഞ്ച് കൗണ്‍സിലര്‍ മനോജ് മെഹ്ലാലവത്തിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് കൗണ്‍സിലറെ ബിജെപി പ്രാഥമികാംഗത്വത്തില്‍ നിന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു.
അതേസമയം പാര്‍ട്ടി അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ പറഞ്ഞു.വീട് നിര്‍മ്മാണത്തിന് അനുമതിക്കായിട്ടായിരുന്നു കൗണ്‍സിലര്‍ 10 ലക്ഷം കൈക്കൂലി വാങ്ങിയതെന്ന് സിബിഐ വ്യക്തമാക്കുന്നു.സ്പെഷ്യല്‍ കോടതി ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.