വാഹനത്തിനു കുറുകെ പൂച്ച ചാടി; ഓട്ടോറിക്ഷയില്‍ നിന്നു തെറിച്ചുവീണ് ആറാം ക്ലാസുകാരന്‍ മരിച്ചു
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നു തെറിച്ചുവീണ് ആറാം ക്ലാസുകാരന്‍ മരിച്ചു. വാഹനത്തിനു കുറുകെ പൂച്ച ചാടിയതിനെത്തുടര്‍ന്നാണ് അപകടം. മഞ്ചേരി പുല്ലൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയും കളത്തിന്‍പടി സ്വദേശിയുമായ ഷാദിന്‍ (12) ആണ് മരിച്ചത്. ഇന്നലെ രാത്രി മലപ്പുറം ചെങ്ങര പള്ളിപ്പടിയിലായിരുന്നു അപകടം.
യാത്രയ്ക്കിടെ ഓട്ടോറിക്ഷയ്ക്ക് കുറുകെ പൂച്ച ചാടുകയായിരുന്നു. പൂച്ചയെ രക്ഷിക്കാനായി ഡ്രൈവര്‍ പെട്ടെന്ന് വാഹനം വെട്ടിച്ചപ്പോള്‍ ഷാദിന്‍ ഓട്ടോയില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഷാദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.