കെ ആര്‍ നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ജാതീയ പീഡനം; പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ ഹിയറിങ് നടത്തും

Update: 2022-12-31 01:02 GMT

കോട്ടയം: കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് & ആര്‍ട്‌സില്‍ നിയമനങ്ങളില്‍ സംവരണ തത്വം പാലിക്കുന്നില്ലെന്നും ജാതീയ വിവേചനവും മാനസിക പീഡനവും നടക്കുന്നുവെന്നും ആരോപിച്ച് പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷനില്‍ ലഭിച്ച പരാതിയിന്മേല്‍ തുടര്‍നടപടിയുടെ ഭാഗമായി ഹിയറിങ് നടത്തും.

ജനുവരി 10ന് പകല്‍ 11 മണിക്ക് കമ്മീഷന്‍ ഓഫിസലാണ് ഹിയറിങ് നടത്തുക. പ്രസ്തുത ഹിയറിങ്ങില്‍ ഹാജരാവാനായി പരാതിക്കാര്‍ക്കും സ്ഥാപനത്തിന്റെ ഡയറക്ടര്‍ക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും കോട്ടയം ജില്ലാ പോലിസ് മേധാവിക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു.

Tags:    

Similar News